2009, ജൂലൈ 8, ബുധനാഴ്‌ച

ആംച്ചി മുംബൈ


ന്നത്തേയും പോലെ അന്നും രാവിലെ എഴുന്നേറ്റ് പ്രഭാത കർമങ്ങൾ നിർവഹിച്ച് അലക്കിത്തേച്ച ഡ്രസ്സുമിട്ട് റൂമിൽ നിന്നും ഇറങ്ങി. രാവിലെ മഴയുടെ ലക്ഷണം ഇല്ലാത്തതിനാൽ കുട എടുത്തിരുന്നില്ല. പതിവുപൊലെ വടാപാവും ചായയും കുടിച്ച് ഞാൻ ബസ് സ്റ്റോപ്പിലേക്കു നടന്നു. പവായ് ലേകിനു താഴെയുള്ള തുഗാ ഗാവിൽ അയിരുന്നു എന്റെ റൂം. നേരെ അന്ദെരിയിലേക്കു ബസ് കയറി അവിടെ നിന്നും ട്രെയിൻ മാർഗം എല്ഫിൻസ്റ്റൊൻ റോഡിലുള്ള ഓഫീസിലേക്കും. മ്മുംബൈയിൽ ഞാൻ എറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതും വെറുത്തതും ആ യാത്രയായിരുന്നു. തിങ്ങി നിറഞ്ഞ കമ്പർട്മെണ്ടിലുള്ള ആ യാത്ര……...

ഓഫീസിലെത്തിയപ്പോൾ അന്നത്തെ സൈറ്റ് അമേരിക്കൻ എംബസിയൊക്കെ സ്ഥിതിചെയ്യുന്ന ബ്രീച്ച് കാൻഡി റോഡിലാണെന്നു അറിഞ്ഞു. അമേരിക്കൻ എംബ്ബസ്സി കാണാനുള്ള കൊതി കാരണം തിടുക്കത്തിൽ അങ്ങോട്ട്തിരിച്ചു. ടക്സിയിലായിരുന്നു യാത്ര; റേഡിയോ മ്മിർച്ചിയുടെ താളത്തിൽ നഗരഭംഗി ആസ്വതിച്ചുകൊണ്ട്. 9മണിക്കു സൈറ്റിൽ എത്തി 24 നിലയുള്ള ഒരു സുന്തരൻ ബിൽഡിങ്ങ് ഫയർ അലാം മൈന്റെനെൻസായിരുന്നു അന്നത്തെ പണി. ഏകദേശം 12 മണി ആയപ്പൊഴേക്കും ജോലി തീർന്നു. മുംബൈയിൽ പുതിയതായതിനാൽ തിരിച്ചു പൊകാനുള്ള വഴി ക്രിത്യമായ് അറിയില്ലായിരുന്നു. അതിനാൽ ബ്രീച്ച് കാൻഡി റോഡിൽ നിന്നും നേരെ റയിൽ വെ സ്റ്റേഷ്നിലേക്കു പേയി അവിടെനിന്നും കുർല കുർലയിൽ നിന്നും അന്ദെരി അതായിരുന്നു എന്റെ പ്ലാൻ. സ്റ്റേഷൻ ലക്ഷ്യമക്കിയുള്ള യാത്രയിൽ സാമാന്യം ശക്തമായ മഴ ആരംഭിച്ചിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ മഴ കാ‍രണം ട്രെയിനുകളെല്ലാം ഓട്ടം നിർത്തിയിരുന്നു. പിന്നീട് അവിടെ നിന്നും ബസിനു പോകാമെന്നായി പ്ലാൻ. അതു ഒരു പോഷ് ഏരിയ ആയിരുന്നതിനാൽ ഭക്ഷണം റൂമിൽ പോയി കഴിക്കാമെന്നു കരുതി. നന്നായി വിശക്കുന്നുണ്ടായിരുന്നു രാവിലെ ഒരു വടാപാവും ചായയും മാത്രമാണു കഴിച്ചതു. അങനെ കുർലയിലേക്കുള്ള ബസ് കയറി അപ്പോൾ സമയം 1 മണി. നല്ലവിശപ്പുള്ളകാ‍രണം ബസിൽ ഇരുന്നു ഉറങ്ങിപ്പോയി; അപ്പോഴും പുറത്തൂ മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.

ഒരു ചെറു മയക്കത്തിനുശേഷം ഉറക്കം ഉണർന്നു നോക്കുമ്പോൾ മഴ അതിന്റെ മൂർദ്ധന്യാവസ്തയിൽ എത്തിയിരുന്നു. സമയം 2 മണി ബസ് പുറപ്പെട്ട് 1മണിക്കൂർ കഴിഞെങ്കിലും അരക്കിലോമീറ്റർ മാത്രമാണ് സഞ്ചരിച്ചതു. തുടർന്നു വെള്ളം കൂടിയപ്പോൾ ബസ് ഓട്ടം നിർത്തി. പതുക്കെ വെള്ളം ബസിനുള്ളിൽ കയറാൻ തുടങ്ങി. യത്രക്കാർ ഒരൊരുത്തരെയായി ഞാൻ മാറി മാറി നോക്കി. ആദ്യത്തെ സീറ്റിൽ ഒരു വയസനും അയാളുടെ ഭാര്യയുമായിരുന്നു. വികലാങ്കനായ അയാൾ വളരെ പരിഭ്രമിച്ചിട്ടുണ്ണ്ടായിരുന്നു അരപ്പൊക്കം വെള്ളത്തിലൂടെ ചിലർ ഇറങ്ങി നടക്കുമ്പോൾ അയാൾക്കു നോക്കി നിൽക്കാനെ കഴിയുമായിരുന്നുള്ളു അതുകൊണ്ടുതന്നെയാകണം അയാൾ തന്റെ കയ്യിലുള്ള മാല എടുത്ത് പ്രാർത്തന തുടങ്ങി. കോളേജ് വിട്ട് വരുന്ന ചില വിദ്ധ്യർതികളും ബസിൽ ഉണ്ട്. പെങ്കുട്ടികൾ കരച്ചിലിന്റെ വക്കത്ത് എത്തിയിട്ടുണ്ടായിരുന്നു. ഇപ്പോൾ വെള്ളം സീറ്റിനു താഴെവരെയായി ബസ്സിനു പുറത്തു ചെറു വണ്ടികളിലുള്ളവർ തൊട്ടടുത്തുള്ള ബസിനു മുകളിൽ കയറിയിരിക്കാൻ തുടങ്ങി. ബസ്സിനുള്ളിൽ സീറ്റുകളൊക്കെ ഒഴുകിത്തുടങ്ങി; പെങ്കുട്ടികൾ കരചിൽ ആരംഭിച്ചിരിക്കുന്നു. അദ്യമൊക്കെ അരു തമാശയായി തോനിയെങ്ഗിലും ഇപ്പോൾ ഞാനും പേടിച്ചുതുടങ്ങിയിരിക്കുന്നു. പുറത്തു കറുകൾ ഒഴുകിത്തുടങ്ങി അതിനുളിൽ അരെങ്കിലും ഉണ്ടാകുമോ? അറിയില്ല.

ഇപ്പോൾ സമയം 7 മണി അയിരിക്കുന്നു. 12 മണിക്കുതുടങ്ങിയ മഴയ്ക്കു ഒരു മാറ്റവുമില്ല. ഞങ്ങളുടെ ബസ് പൂർണമായും മുങ്ങും എന്ന അവസ്തയിലായി. മരണം ആർത്തിയോടെ വന്നടുത്ത നിമിഷങ്ങൾ…… ബസ്സിനുള്ളിൽ അരക്കുമുകളിൽ ഇപ്പോൾ വെള്ളം കയറി. രക്ഷപ്പെടണമെങ്കിൽ മുൻപിലേയൊ പുറകിലേയൊ ഗ്ലാസ്സ് പൊളിക്കണം വെള്ളത്തിൽ മുങ്ങി നിൽക്കുന്ന ഞങ്ങൾക് അതു സാദ്യമായിരുന്നില്ല. ചെറുവണ്ടികളിൽ നിന്നും ഞങ്ങളുടെ ബസ്സിന്റെ മുകളിൽ കയറി രക്ഷപ്പെട്ടവരിൽ ഒരാൾ ബെൽറ്റഴിച്ച് ബസ്സിന്റെ പുറകിലെ ഗ്ലാസ്സ് പൊളിച്ചു. ഞങ്ങൾ മൂന്ന് പേർ അദ്യം മുകളിൽ കയറി മറ്റുള്ളവരെ മുക്കളിൽ കയറാൻ സഹായിച്ചു. ഏറ്റവും വിഷമം ഒരു കാലില്ലാത്ത ആ വ്രിദ്ധനെ മുകളിൽ എത്തിക്കാൻ ആയിരുന്നു. കേരളത്തിലേതുപോലെ അവിടെ ബസ്സിനു പിറകിൽ ക്കോണിയൊന്നും ഇല്ലായിരുന്നു. അങ്ങനെ എല്ലാവരും മുകളിലെത്തി. അപ്പോഴേക്കും ബസ്സ് പൂർണമായും മുങ്ങുമെന്നായി……..

പിന്നീട് ഞങ്ങളുടെ രക്ഷക്കെത്തിയതു ആ പ്രെദേശത്ത് താമസിക്കുന്നവരായിരുന്നു. ഒരാൾ ദൂരെ നിന്നും നീന്തിവന്നു അരു വലിയ കയർ ഞങ്ങളുടെ ബസ്സിനുമുകളിലേക്ക് എറിഞ്ഞ്തന്നു അതിന്റെ മറുതല അയാൾ ദൂരെ ഒരു എലെക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടുണ്ടായിരുന്നു. ഞങ്ങൾ ഓരോരുത്തരായ് കയറിൽ പിടിച്ചു വെള്ളത്തിലേക്കു ചാടാൻ തുടങ്ങി അവിടെ നിന്നും നീന്തി വെള്ളമൊഴിഞ്ഞിടത്തേയ്ക്ക്………..

ങ്ങനെ അവസാനം എന്റെ ഊഴമായ് ഞാൻ വെള്ളത്തിലേക്കു ചാടുന്നതിനു മുൻപായ് ഒരാൾ എന്നോടു ഭയമുണ്ടോ എന്നു ച്ചോദിച്ചു. ഹിന്ദി പറഞ്ഞൊപ്പിക്കാനുള്ള വിഷമവും ഉള്ളിലുള്ള പേടിയും കാരണം എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. അതോടെ ഞാൻ വല്ലാതെ പേടിച്ചിരിക്കുകയണെന്നു കരുതി അവർ എനിക്കു കുറെ ഉപദേശവും തന്നു. എന്തു തന്നെ വന്നാലും കയർ വിടരുതെന്നും ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും ആയിരുന്നു അവർ പറഞ്ഞതിന്റെ പൊരുൾ. ഇതു കേട്ടപ്പോഴേ എന്റെ ഉള്ള ജീവനും പോയി അവർ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു കാരണം കയർ വിട്ടുകഴിഞ്ഞാൽ നേരെ പോകുന്നതു മുംബൈലെ ഡ്രെയ്നേജു ലൈനിലാണു. അവിടെ നിന്നും നേരെ നമ്മുടെ അറബിക്കടലിലും. അങ്ങനെ കുറച്ചുപേർ ഒഴുകിപോകുന്നതു ഞാൻ കണ്ടതുമാണു. അങ്ങനെയാണു ദൈവത്തിൽ അത്ര താല്പര്യമില്ലാത്ത ഞാൻ അന്നാദ്യമായ് മനസ്സറിഞ്ഞ് ദൈവത്തെ വിളിച്ചു. ആ പ്രയത്നതിനിടയിൽ ഞാൻ മുംബൈയിലെ പുണ്യതീർഥമായ വേസ്റ്റ് വാട്ടർ രണ്ടു കവിൾ അകത്താക്കുകയും ചെയ്തു. അങ്ങനെ ഒരുവിധത്തിൽ ഞാൻ വെള്ളമില്ലാത്ത സ്ഥലത്തെത്തി അവിടെനിന്നും രണ്ടുപേർ എന്നെ അടുത്തുള്ള ഒരു ചായക്കടയിൽ എത്തിച്ചു. അവിടെ ഞാൻ എത്തുമ്പോൾ തീർത്തൂം വെള്ളമില്ലാത്ത അവസ്ഥയായിരുന്നു; കഷ്ടിച്ചു കാല്പാദം നനയാൻ മാത്രം വെള്ളം. രാവിലെ കഴിച്ചത് ഒരു വടാപാവ് ഉച്ചക്ക് ഒന്നും കഴിച്ചതുമില്ല കൂടാതെ മൂന്ന് മണിക്കൂർ തുടർച്ചയായുള്ള മഴനനയലും. ഹോട്ടലിൽ നിന്നും ആകെ കിട്ടിയതു ഒരു ചായയും 50/50 ബിസ്കറ്റും. ചായയും ബിസ്കറ്റും കഴിയാറായപ്പോൾ ചായക്കപ്പും സോസ്സറും ഒഴുകി നടക്കാൻതുടങ്ങിയിരുന്നു. അപ്പോൾ ഞങ്ങളുണ്ടായിരുന്ന ബസ്സിനെകുറിച്ച് ഞാൻ ഓർത്തു. അവിടെ സ്ത്രീകൾ നീന്താൻ കഴിയാത്തതിനാൽ ബസ്സിന്റെ പുറത്തുതന്നെയായിരുന്നു. അവർ വെള്ളത്തിൽ ഒഴുകിപ്പോയിട്ടുണ്ടാകും. ഹോട്ടലിന്റെ താഴത്തെനില മുങ്ങാറായപ്പോൾ എല്ലാവരും അതിന്റെ മുകൾനിലയിലേക്കു കയറിപ്പോയി. അത് അവരുടെ സ്റ്റോറേജ് റൂമായിരുന്നു പച്ചക്കറികളുടെ ചീഞ്ഞ നാറ്റവും ഞങ്ങൾ പത്തംബതു പേരുടെ നനഞ്ഞ തുണിയുടെ മണവും എല്ലാമായി ഒരു വാഗൺ ട്രാജടി ഫീലിങ്ങായിരുന്നു റൂമിൽ ഒരു പഴയ ഓടിട്ട ബിൽഡിങ്ങയിരുന്നു അത്. ഏതുനിമിഷവും പൊളിഞ്ഞുവീഴാവുന്ന അവസ്ത്ഥയിലയിരുന്നു അത് കാരണം താഴത്തെനില പൂർണമായും മുങ്ങിയിരിക്കുന്നു. അതിനുമുകളിൽ ഞങ്ങൾ അറുപതോളം പേരും. മുറിയുടെ ഗന്ധം എന്നെ വല്ലാതെ അലോസരപ്പെടുത്തി ഒരുപക്ഷെ മരണത്തിന്റെ ഗന്ധം അതായിരിക്കാം. അങ്ങനെ മഹാദുരന്ധത്തിനും കാതോർത് അഞ്ചാറ് മണിക്കൂർ ഇരിക്കാനും നിൽക്കാനും കഴിയാതെ…………….

നേരം വെളുത്തിരിക്കുന്നു; സമയം ആറുമണി ഇന്നലെ രാവിലെ 12 മണിക്കുതുടങ്ങിയ മഴ ഇപ്പോഴാണു തോർന്നത്. ഞങ്ങൾ പതിയെ പുറത്തിറങ്ങി റോഡിൽ വെള്ളം കുറഞ്ഞിരിക്കുന്നു. അവിടെനിന്നും ഞാനുണ്ടായിരുന്ന ബസ്സിനെ നോക്കി; പ്രെദേശമാകെ വെള്ളത്തിനടിയിലായിരിക്കുന്നു. വെള്ളം കടന്നു വേണം എനിക്ക് റൂമിലെത്താൻ. വെള്ളം മുറിച്ച് കടക്കുക സാധ്യമായിരുന്നില്ല. അവിടെ ഒരു നഗരം രണ്ടായി ഭാഗിക്കപ്പെട്ടിരിക്കുന്നു. അവിടെ കണ്ട കാഴ്ച്ച വിവരണാതീതമായിരുന്നു. ഒരു പുഴയുടെ രണ്ട് വശങ്ങളിലുമെന്നപോലെ ആളുകൾ കൂടിയിരിക്കുന്നു മറുകരയിൽ അകപ്പെട്ടുപോയ തങ്ങളുടെ പ്രീയപ്പെട്ടവരെ ഓർതു നിലവിളിക്കുകയായിരുന്നു അവർ. തലേദിവസം സ്കൂളിൽ പോയ കൊച്ചു കുട്ടികളെ കാത്തുനിൽകുന്ന അമ്മമാർ,അച്ചനെ, അമ്മയെ, ഭാര്യ അങ്ങനെ ഉറ്റവരെ കാത്തുനിൽക്കുന്നവർ.

ഉച്ചയ്ക്ക് 12 മണി ആയപ്പോഴേക്കും വെള്ളം കുറഞ്ഞു ഞങ്ങൾ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി. നടുക്കെത്തിയപ്പോൾ കഴുത്തറ്റം വെളളമുണ്ടായിരുന്നു ഏറെപണിപ്പെട്ട് ഞങ്ങൾ മറുകരയിൽ എത്തി. പിന്നീട് മൂന്നുമണിക്കൂർ നടന്നാണു ഞാൻ റൂമിലെത്തിയത്. മിക്കവാരും വെള്ളത്തിലൂടെയാണു യാത്ര. യാത്രയിലാണ് തലേദിവസം മുംബൈ നഗരത്തെ ഞെട്ടിച്ച മഹാദുരന്തത്തിന്റെ തീവ്രത മനസിലായത്. കാറുകളിൽ ആളുകൾ മരിച്ചു കിടക്കുന്നു റോഡിൽ മുഴുവൻ പശുക്കളുടെയും പട്ടികളുടെയും ശവങ്ങൾ……. കഴിഞ്ഞ പത്തുമുപ്പതു മണികൂറുകൾ രാജ്യത്തെ ഞെട്ടിച്ച ദുരന്തം അനുഭവിച്ചറിയുകയായിരുന്നു ഞാൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ